ചിത്രകല പഠനത്തിൽ ഡിജിറ്റൽ വിപ്ലവത്തിന് തിരിതെളിയിക്കാൻ മിഥിലയുടെ പെൺകരുത്ത്; മലയാളത്തിലെ സമഗ്ര ചിത്രകല പഠന ആപ്പ്, ”മിഥില ആർട്സ് ലേണിങ് ആപ്പ്”

ശാസ്ത്രീയമായി വീട്ടിലിരുന്ന് ചിത്രകല പഠിക്കാൻ സാധിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് മിഥില ആർട്സ് ആപ്പ്. മലയാളത്തിലെ ആദ്യത്തെ ചിത്രകലാ പഠന ആപ്പാണിത്.
ഇരുപത്തിഅഞ്ചു വർഷം ചിത്രകലാ വിദ്യാർത്ഥികൾക്ക് ചിത്രകലയുടെ അടിസ്ഥാന പാഠങ്ങൾ പകർന്നു നല്കിയ അദ്ധ്യാപികയാണ് ബിന്ദു മിഥില. ഒഴിവ് സമയങ്ങളിൽ ഏതു പ്രായക്കാർക്കും വളരെ കുറഞ്ഞ ഫീസ് നിരക്കിൽ എങ്ങനെ ചിത്രകല പഠിക്കാം എന്ന ചിന്തയിൽ നിന്നാണ് ചിത്രകല പഠിപ്പിക്കാൻ ഒരു മൊബൈൽ ആപ്ലിക്കേഷൻ എന്ന ആശയം രൂപപ്പെട്ടത്. സമയ പരിമിതി കാരണം പഠിക്കാനുള്ള ആഗ്രഹത്തെ മാറ്റിവെച്ച ഏതൊരാൾക്കും സൗകര്യ പ്രദമായ സമയങ്ങളിൽ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാൻ സാധിക്കും.
പ്രായഭേദമന്യേ വീട്ടിലിരുന്നുകൊണ്ട് വിദഗ്ദ്ധരായ അധ്യാപകരുടെ കീഴിൽ മലയാളത്തിൽതന്നെ ചിത്രകലാ പഠിക്കാൻ സാധിക്കുന്നുവെന്നതാണ് ആപ്പിന്റെ പ്രത്യേകത. ഓൺലൈൻ ആയി ചിത്രരചന പഠിക്കൽ എന്ന ആശയം വിദ്യാർത്ഥികളിൽ , പല സംശയങ്ങൾക്കും കാരണമായിട്ടുണ്ടാവാം. ആൻഡ്രോയിഡ് ,ഐഒഎസ്, വെബ്ബ്, പ്ലാറ്റുഫോമുകളിൽ ഒരുക്കിയിരിക്കുന്ന ക്ലാസുകൾ അറ്റൻഡ് ചെയ്യുന്ന ഓരോ കുട്ടികൾക്കും വാട്സാപ്പിലൂടെ വിദഗ്‌ദ്ധരായ ടീം അംഗങ്ങളുടെ പേർസണൽ അസ്സിസ്റ്റൻസും ആപ്പ് ഉറപ്പുവരുത്തുന്നു .
ശാസ്ത്രീയമായി അടിസ്ഥാന നിയമങ്ങൾ അനുസരിച്ച് ചിത്രരചനയുടെ ബേസിക്ക് കോഴ്സ് 10 മാസത്തിനുള്ളിൽ പഠിക്കാൻ സാധിക്കുന്ന തരത്തിൽ ഫൈൻ ആർട്സ് സിലബസിൽ ആണ് മിഥിലയുടെ സെക്ഷൻസ്. നാല് മാസത്തിനുള്ളിൽ മൂന്ന് വ്യത്യസ്ത പാക്കേജുകളിലായി 1000 – ഓളം പേർ ഇപ്പോൾ മിഥില ആർട്സിൽ ഓൺലൈൻ ആയി ചിത്രകല പഠിക്കുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ കൂടുതൽ പാക്കേജുകൾ ആരംഭിക്കാനും ചിത്രകലയുടെ എല്ലാ തലങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് മിഥിലയുടെ ലക്ഷ്യം.
Download now:https://bit.ly/2ZH1XGW
Website: http://www.midhilaarts.com
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കു :
Facebook : https://www.facebook.com/midhilaartslearningapp/
Instagram :
https://instagram.com/midhilaarts?igshid=btjpxj2nh7ji
Story Highlights – Midhila arts learning App
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here