പശ്ചിമ ബംഗാൾ ഡിജിപി വീരേന്ദ്രയെ ചുമതലയിൽ നീക്കി

പശ്ചിമ ബംഗാൾ ഡിജിപി വീരേന്ദ്രയെ ചുമതലയിൽ നീക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. പകരം നീരജ് നയൻ ഐപിഎസ്സിനെ പുതിയ ഡിജിപിയായി നിയമിച്ചു. വീരേന്ദ്രയ്ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ചുമതലയും നൽകരുതെന്നും കമ്മീഷൻ പറഞ്ഞു.
തികച്ചും അസാധാരണമായ നടപടിയാണ് പശ്ചിമ ബംഗാളിൽ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധന നില വിലയിരുത്തിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ നടപടിയിലേക്ക് കടന്നത്. വീരേന്ദ്രയെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് കാണിച്ച് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഇക്കാര്യത്തിൽ നാളെ രാവിലെ 10 മണിക്കകം മറുപടി നൽകണമെന്നും കത്തിൽ പറയുന്നു.
ബംഗാളിൽ തെരഞ്ഞെടുപ്പിന് മുൻപായി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെടുന്ന രണ്ടാമത്തെ പൊലീസ് ഉദ്യോഗസ്ഥനാണ് വീരേന്ദ്ര. ഫെബ്രുവരി 27ന് ജാവേദ് ഷമീമിനെ (എഡിജി ലോ ആന്റ് ഓർഡർ) അഗ്നി രക്ഷാ വകുപ്പിലേക്ക് മാറ്റിയിരുന്നു.
Story Highlights – Bengal Police Chief Replaced By Election Commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here