Advertisement

ചെറുപ്പം മുതൽ ആർഎസ്എസുകാരൻ, ബിജെപി ദേശ സ്നേഹികളുടെ പാർട്ടി: ഇ ശ്രീധരൻ

March 9, 2021
2 minutes Read
rss member E Sreedharan

താൻ ചെറുപ്പം മുതൽ ആർഎസ്എസുകാരനാണെന്ന് അടുത്തിടെ ബിജെപി അംഗത്വം എടുത്ത ഇ ശ്രീധരൻ. ബിജെപി ദേശ സ്നേഹികളുടെ പാർട്ടിയാണ്. തന്നിൽ എന്തൊക്കെ മൂല്യങ്ങളുണ്ടോ അതിന്റെയൊക്കെ അടിത്തറ ആർഎസ്എസ് ആണ്. ഔദ്യോഗിക പദവിയിൽ രാഷ്ട്രീയം കലർത്താൻ താത്പര്യം ഇല്ലാതിരുന്നതിനാൽ നിഷ്പക്ഷ നിലപാടു സ്വീകരിക്കുകയായിരുന്നെന്നും ശ്രീധരൻ പറഞ്ഞു. ആർഎസ്എസ് നുഖപത്രമായ കേസരിക്ക് നൽകിയ അഭിമുഖത്തിലാണ് ഇ ശ്രീധരൻ മനസ്സു തുറന്നത്.

“പാലക്കാട്ട് സ്‌കൂൾ വിദ്യാഭ്യാസ കാലത്താണ് ആദ്യമായി സംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നത്. എന്നിൽ എന്തൊക്കെ മൂല്യങ്ങളുണ്ടോ അതിന്റെയൊക്കെ അടിത്തറ ആർഎസ്എസ് ആണ്. മോഹൻ ഭാഗവത് കേരളത്തിൽ വന്ന സമയത്ത് അദ്ദേഹത്തോടും ഇക്കാര്യം പറഞ്ഞിരുന്നു. ഏതെങ്കിലും സമുദായത്തിന്റെതല്ല ബിജെപി. ആ പ്രതിച്ഛായ മാറ്റണം. ബിജെപി ദേശസ്‌നേഹികളുടെ പാർട്ടിയാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനും നിലകൊള്ളുന്ന പാർട്ടിയാണ്. “- ശ്രീധരൻ പറയുന്നു.

Read Also : ഇ.ശ്രീധരൻ പാലക്കാട് തന്നെ; വി മുരളീധരൻ മത്സരിച്ചേക്കില്ല; ബിജെപി സാധ്യതാ സ്ഥാനാർത്ഥി പട്ടിക ഇന്ന്

സ്‌നേഹം, ദൃഢനിശ്ചയം, സത്യസന്ധത, കഠിനാധ്വാനം എന്നിവയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേകത എന്നും ശ്രീധരൻ പറഞ്ഞു. അദ്ദേഹത്തിൽ നിന്നും താൻ പഠിച്ചത് ഈ പാഠങ്ങളാണ്. ബിജെപി വർഗീയ പാർട്ടിയാണെന്ന മട്ടിൽ കേരളത്തിൽ നടക്കുന്ന പ്രചാരണത്തെ അതിജീവിക്കണം. ദേശസുരക്ഷയ്ക്കു വേണ്ടി നിൽക്കുന്ന പാർട്ടിയാണ് ഇതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. പൊതുസമൂഹം ഇക്കാര്യം ഏറെക്കുറെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആ മാറ്റം ഇപ്പോൾ പ്രകടമാണെന്നും ഇ ശ്രീധരൻ അഭിമുഖത്തിൽ പറയുന്നു.

ദേശ സുരക്ഷയുടെ നാലാം തൂണാണ് ആർഎസ്എസ് എന്ന ജസ്റ്റിസ് കെടി തോമസിന്റെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു. രാജ്യത്തിന്റെ ധാർമിക മൂല്യങ്ങൾ എല്ലാവരിലും എത്തിക്കുക എന്നതാണ് ഞാൻ ലക്ഷ്യമിടുന്നത്. ബിജെപി പ്രവേശനം അതിനു വേണ്ടി കൂടിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights – I have been an rss member since school days: E Sreedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top