ഒമാനില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 449 പേര്‍ക്ക്

ഒമാനില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധനവ് തുടരുന്നു. ഇന്ന് 449 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1594 പേരാണ് ഒമാനില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
പുതിയതായി 449 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഒമാനിലെ കൊവിഡ് ബാധിതരുടെ എണ്ണം 144404 ആയി ഉയര്‍ന്നു. കൊവിഡ് മരണങ്ങളിലും വര്‍ധനവ് തുടരുകയാണ്. അതേസമയം, ഇന്ന് കൊവിഡ് മൂലം 28 രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 219 ആയി. ഇതില്‍ 76 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആണെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 134684 ആയി. 93.2 ശതമാനമാണ് നിലവില്‍ ഒമാനില്‍ കൊവിഡ് രോഗ മുക്തി നിരക്ക്.
Story Highlights – Oman reports 449 new covid cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here