Advertisement

പണം മുഖ്യം; ഐപിഎൽ ഒഴിവാക്കുക എന്നത് ഒരിക്കലും ആലോചിച്ചിട്ടില്ല

March 9, 2021
2 minutes Read
Skipping IPL Jos Buttler

ഐപിഎൽ ഒഴിവാക്കുക എന്നത് ഒരിക്കലും ആലോചിച്ചിട്ടില്ലാത്ത കാര്യമാണ് ഇംഗ്ലണ്ടിൻ്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലർ. ഐപിഎൽ കളിച്ചാൽ ലഭിക്കുന്ന കനത്ത തുക ഒരിക്കലും ഒഴിവാക്കാനാവില്ല. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനു പിന്നാലെ ബട്‌ലർ നാട്ടിലേക്ക് മടങ്ങിയിരുന്നു. പരിമിത ഓവർ മത്സരങ്ങൾക്കായി തിരികെ എത്തിയ താരം ഇനി ഐപിഎലിനു ശേഷമേ നാട്ടിലേക്ക് മടങ്ങൂ. ഐപിഎലിനിടെ നടക്കുന്ന ന്യൂസീലൻഡ് ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് താരങ്ങൾ ഒഴിവാക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഇത് വ്യാപക വിമർശനങ്ങൾക്ക് ഇടവരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബട്‌ലറുടെ പ്രതികരണം.

“ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പര പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ ഐപിഎൽ കളിക്കാനുള്ള ഉടമ്പടി തയ്യാറായിരുന്നു. ഐപിഎലിൻ്റെ ഗുണം നമുക്കറിയാം. വലിയ ടൂർണമെൻ്റാണ്. ഒരുപാട് പണം ലഭിക്കും. അനുഭവസമ്പത്തും ഏറെയാണ്. ഐപിഎൽ കളിക്കാതിരിക്കുക എന്നത് ഒരിക്കലും ചിന്തിച്ചിട്ടില്ല. ന്യൂസീലൻഡ് ടെസ്റ്റിൽ കളിക്കാൻ ഐപിഎൽ ഒഴിവാക്കണമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിട്ടുമില്ല.”- ബട്‌ലർ പറഞ്ഞു.

12 ഇംഗ്ലണ്ട് താരങ്ങളാണ് ഐപിഎലിൽ കളിക്കുന്നത്. ബട്‌ലർക്കൊപ്പം ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ എന്നിവർ രാജസ്ഥാൻ റോയൽസിലാണ്. ടോം കറനും സാം ബില്ലിങ്സും ക്രിസ് വോക്സും ഡൽഹി ക്യാപിറ്റൽസിലുണ്ട്. മൊയീൻ അലി, സാം കറൻ എന്നിവർ ചെന്നൈ സൂപ്പർ കിംഗ്സിലും ഡേവിഡ് മലാൻ, ക്രിസ് ജോർഡൻ എന്നിവർ പഞ്ചാബ് കിംഗ്സിലും ആണ്. ജോണി ബെയർസ്റ്റോ- സൺറൈസേഴ്സ് ഹൈദരാബാദ്, ഓയിൻ മോർഗൻ- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിങ്ങനെയാണ് മറ്റ് താരങ്ങൾ.

Story Highlights – Option Of Skipping IPL Was Never On Table Jos Buttler

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top