തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ആറ് മെഡലുകളുമായി തമിഴ് താരം അജിത്ത്

തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ആറ് മെഡലുകളുമായി തല അജിത്ത്. 900 ത്തിലധികം ഷൂട്ടർമാർക്കൊപ്പം മത്സരിച്ചാണ് തമിഴ് നടൻ അജിത്ത് മെഡലുകൾ സ്വന്തമാക്കിയത്. സിനിമയിൽ മാത്രമല്ല ഷൂട്ടിംഗിലും താരം കഴിവ് തെളിയിച്ചിരിക്കുകയാണ്. മാർച്ച് 2 മുതൽ മാർച്ച് 7 വരെയായിരുന്നു മത്സരം നടന്നത്.
ചെന്നൈ റൈഫിൾ ക്ലബ്ബിനെ പ്രതിനിധീകരിച്ച് ആയിരുന്നു അജിത്ത് മത്സരത്തിൽ പങ്കെടുത്തത്. നാല് സ്വർണ്ണവും രണ്ടു വെള്ളിയുമാണ് അജിത്തും ടീമും സ്വന്തമാക്കിയത്.
10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലും 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ വിഭാഗത്തിലും 50 മീറ്റർ ഫ്രീ പിസ്റ്റൾ വിഭാഗത്തിലുമാണ് സ്വർണ്ണ മെഡൽ സ്വന്തമാക്കിയത്. ഒട്ടേറെ ആളുകളാണ് അജിത്തിനും ടീമിനും ആശംസ അറിയിച്ചത്.
അജിത്ത് വലിമൈ എന്ന സിനിമയിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ സിനിമയുടെ ചിത്രീകരണം വൈകിയിരുന്നു. ആക്ഷന് പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്.
Story Highlights – Ajith Clinches Multiple Medals at Tamil Nadu State Shooting Championship
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here