സിപിഐഎം നേതൃത്വത്തിന്റെ അനുവാദത്തോടെയാണ് സ്ഥാനാർത്ഥിത്വം : സിന്ധു മോൾ ജേക്കബ്

സിപിഐഎം നേതൃത്വത്തിന്റെ അനുവാദത്തോടെയാണ് സ്ഥാനാർത്ഥിത്വമെന്ന് സിന്ധു മോൾ ജേക്കബ് ട്വന്റിഫോറിനോട്. കേരളാ കോൺഗ്രസ് എമ്മിന്റെ മേൽവിലാസത്തിലാകും പിറവത്ത് മത്സരിക്കുകയെന്ന് സിന്ധു മോൾ ജേക്കബ് പറഞ്ഞു. പ്രദേശത്ത് യാക്കോബായ വിഭാഗം കൂടുതലാണ്. താനും യാക്കോബായ സഭാംഗമാണ്. ഇത് കൂടി പരിഗണിച്ചാണ് തന്നെ സ്ഥാനാർത്ഥിയാക്കിയതെന്ന് സിന്ധുമോൾ കൂട്ടിച്ചേർത്തു.
ഇന്ന് വൈകീട്ടോടെയാണ് കേരളാ കോൺഗ്രസ് (എം) സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുന്നത്. പാലായിൽ ജോസ് കെ മാണി മത്സരിക്കും. ഇടുക്കിയിൽ റോഷി അഗസ്റ്റിനാണ് മത്സരിക്കുന്നത്. കാഞ്ഞിരപ്പള്ളിയിൽ ഡോ.എൻ.ജയരാജും, ചങ്ങനാശേരിയിൽ അഡ്വ.ജോബ് മൈക്കിളും കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജും, പൂഞ്ഞാറിൽ അഡ്വ.സെബൈസ്റ്റ്യൻ കുളത്തുങ്കലും തൊടുപുഴയിൽ പ്രൊഫ.കെ.എ ആന്റണിയും പെരുമ്പാവൂരിൽ ബാബു ജോസഫും, റാന്നിയിൽ അഡ്വ. പ്രമോദ് നാായണും, പിറവത്ത് ഡോ.സിന്ധുമോൾ ജേക്കബും, ചാലക്കുടിയിൽ ഡെന്നീസ് ആന്റണിയും, ഇരിക്കൂറിൽ സജി കുറ്റിയാനിമറ്റവും സ്ഥാനാർത്ഥികളാകും.
കുറ്റ്യാടി ഒഴിച്ചുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കുറ്റ്യാടി കേരളആ കോൺഗ്രസിന് അനുവദിച്ച മണ്ഡലമായിരുന്നു. എന്നാൽ പ്രദേശത്ത് കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി വേണ്ടെന്ന ആവശ്യവുമായി നൂറുകണക്കിന് പാർട്ടി പ്രവർത്തകരും അനുഭാവികളും തെരുവിലിറങ്ങിയിരുന്നു. ഇതിന് പിന്നാലെ കുറ്റ്യാടിയിലെ സ്ഥാനാർത്ഥിയെ സിപിഐഎമ്മുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് കേരള കോൺഗ്രസ് എം അറിയിച്ചു.
Story Highlights – ldf knows about candidature says sindhumol jacob
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here