കോണ്‍ഗ്രസിലെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സീറ്റ് വിഭജനത്തില്‍ അതൃപ്തിയുമായി പി.സി. ചാക്കോ

ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സീറ്റ് വിഭജനത്തില്‍ അതൃപ്തിയുമായി പി.സി. ചാക്കോ. താന്‍ അടക്കമുള്ള നേതാക്കള്‍ നല്‍കിയ പട്ടിക പരിഗണിക്കാത്തതില്‍ പി.സി. ചാക്കോയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചതായി സൂചനയുണ്ട്.
അതേസമയം, കെ.മുരളീധരന്‍ എംപിയും പ്രതിഷേധത്തിലാണ്. ഡല്‍ഹിയില്‍ കേരളാ നേതാക്കള്‍ വിളിച്ച യോഗത്തില്‍ കെ. മുരളീധരന്‍ പങ്കെടുക്കുന്നില്ല. കെ. സുധാകരന്‍ എംപിയും യോഗത്തില്‍ പങ്കെടുക്കാന്‍ ഇതുവരെ എത്തിയിട്ടില്ല.
കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഒരു പട്ടിക പി.സി. ചാക്കോയുടെ നേതൃത്വത്തില്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ആ പട്ടിക സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ പരിഗണനയ്ക്ക് പോലും വരാത്ത വിധത്തില്‍ ഒഴിവാക്കപ്പെട്ടു. ഇതില്‍ കടുത്ത അതൃപ്തിയാണ് പി.സി. ചാക്കോയ്ക്കുള്ളത്.
വിജയം മാത്രം മാനദണ്ഡമാക്കി സ്ഥാനാര്‍ത്ഥി നിര്‍ണയം നടക്കുമെന്നാണ് കേന്ദ്ര നേതൃത്വം പറഞ്ഞതെങ്കിലും നിലവില്‍ അതല്ല നടക്കുന്നതെന്നും പി.സി. ചാക്കോ അറിയിച്ചു. ഗ്രൂപ്പുകള്‍ക്കായുള്ള വീതംവയ്പ്പാണ് നടക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. കേരളത്തില്‍ തിരിച്ചടിയുണ്ടാകുന്നത് കാണാന്‍ തനിക്ക് സാധിക്കില്ലെന്നും പി.സി. ചാക്കോ പറയുന്നു.
Story Highlights – PC Chacko – group-based seat allocation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here