തമിഴ്നാട്ടിൽ ഡിഎംകെ സ്ഥാനാർത്ഥി പട്ടിക അന്തിമഘട്ടത്തിൽ

തമിഴ്നാട്ടിൽ ഡിഎംകെ സ്ഥാനാർത്ഥി പട്ടിക അന്തിമഘട്ടത്തിൽ. 174 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് ഡിഎംകെ വൈകാതെ പ്രഖ്യാപിക്കുക.
സഖ്യങ്ങളുമായി സീറ്റ് വിഭജനം പൂർത്തിയാക്കി അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനുള്ള ചർച്ചകളിലാണ് ഡിഎംകെ. മൂന്നാം തവണയും കൊളത്തൂർ മണ്ഡലത്തിൽ നിന്ന് തന്നെയാണ് സ്റ്റാലിൻ ജനവിധി തേടുന്നത്. മൂന്ന് തവണ കരുണാനിധി ജയിച്ച ഡിഎംകയുടെ ഉരുക്കുകോട്ടയായ ചെന്നൈ ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിൻ മത്സരിക്കും. സ്റ്റാലിനെതിരെ ഖുശ്ബുവിനെ രംഗത്തിറക്കാനുള്ള ബിജെപിയുടെ തീരുമാനം പിന്നീട് മാറ്റി. സീറ്റ് ലഭിക്കാത്തതിൽ പരിഭവം ഇല്ലെന്ന് ഖുശ്ബു പ്രതികരിച്ചു. ഡിഎംകെ സഖ്യകക്ഷിയായ സിപിഐ ഭവാനിസാഗര്‍, ശിവഗംഗ, തിരുപ്പൂര്‍ നോര്‍ത്ത്, ഉൾപ്പെടെ ആറ് മണ്ഡലങ്ങളിലാണ് മത്സരിക്കുക.
കരുണാനിധിയെ ഇകഴ്ത്തിപറയാന്‍ സ്റ്റാലിന്‍ എന്ന് പറഞ്ഞാൽ മതിയെന്ന കമൽഹാസന്റെ പരാമര്‍ശം ഡിഎംകെ പ്രചരാണായുധമാക്കി. മധുരയിലെ അഭിഭാഷകൻ മുഖേന കമൽഹാസനെതിരെ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് അണ്ണാ ഡിഎംകെ എംഎൽഎ രാജവർമ്മ ടിടിവി ദിനകരന്റെ എഎംഎംകെയിൽ ചേർന്നു.
Story Highlights – DMK, M K Stallin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here