എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ കാര്യത്തില്‍ തീരുമാനം വൈകരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ആശങ്ക അറിയിച്ചു. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നാണ് ആവശ്യം. ഈ മാസം 17 നാണ് പരീക്ഷകള്‍ ആരംഭിക്കേണ്ടത്.
പരീക്ഷകള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നടത്തണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാല്‍ അധ്യാപകര്‍ ബുദ്ധിമുട്ടിലാകുമെന്നതിനാലാണ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാല്‍ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പരീക്ഷ മാറ്റിവയ്ക്കരുതെന്ന ആവശ്യത്തിലാണ്. പരീക്ഷകള്‍ ഈ മാസം 30 ന് തീരും. തെരഞ്ഞെടുപ്പിന് പിന്നെയും ദിവസങ്ങളുണ്ട്. അതിനാല്‍ പരീക്ഷകള്‍ മാറ്റിവയ്ക്കുന്നത് വിദ്യാര്‍ത്ഥികളില്‍ മാനസിക സംഘര്‍ഷമുണ്ടാക്കുമെന്ന വാദമാണ് പ്രതിപക്ഷ സംഘടനകള്‍ ഉയര്‍ത്തുന്നത്.
അതേസമയം, പരീക്ഷകളുടെ കാര്യത്തില്‍ ഇന്നലെ തീരുമാനം ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ ഇന്നലെ കേന്ദ്രം ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ല. അതിനാലാണ് പരീക്ഷകളുടെ കാര്യത്തില്‍ തീരുമാനം വൈകരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്രത്തെ അറിയിച്ചത്.
Story Highlights – SSLC and Plus Two examinations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here