Advertisement

കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് സ്വീഡിഷ് മാധ്യമം

March 11, 2021
2 minutes Read
Minister Nitin Gadkari corruption

കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് സ്വീഡിഷ് മാധ്യമം. ഗഡ്കരി ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്സ്വാഗണിൽ നിന്ന് വൻ കൈക്കൂലി വാങ്ങിയതായാണ് റിപ്പോർട്ട്. കൈക്കൂലിയായി സ്‌കാനിയ ലക്ഷ്വറി ബസ് വാങ്ങിയെന്നും മകളുടെ വിവാഹ ചെലവ് വാഹന കമ്പനി വഹിച്ചെന്നുമാണ് ആരോപണം.

കല്യാണത്തിന് അതിഥികളെ എത്തിക്കാൻ ഉപയോഗിച്ച 50 ചാർട്ടേഡ് ഫ്‌ളൈറ്റുകളുടെ ചിലവ് വഹിച്ചത് ഫോക്‌സ്വാഗന്റെ ധനകാര്യ കമ്പനിയാണ്. ഇന്ത്യയിൽ വാഹനകമ്പനിക്ക് പ്രത്യേക അനുമതി നൽകാനാണ് കൈക്കൂലി വാങ്ങിയതെന്നാണ് വാർത്ത. ആരോപണവിധേയമായ ഈ ഇടപാട്, സ്‌കാനിയ നടത്തിയ ഒരു ആഭ്യന്തര കമ്പനി അന്വേഷണത്തിലാണ് പുറത്തുവരുന്നത്. സ്കാനിയയുടെ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി വാർത്ത പ്രസിദ്ധികരിച്ചത് സ്വീഡിഷ് ന്യൂസ് ചാനൽ എസ്‌വിടിയാണ്. അതേസമയം ആരോപണം മന്ത്രിയുടെ ഓഫീസ് നിഷേധിച്ചു.

Story Highlights – Swedish media accuses Union Transport Minister Nitin Gadkari of corruption

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top