‘അഞ്ച് വർഷം കേരളത്തിൽ നടന്നത് അഴിമതി; മറ്റുള്ളവരെ കുറ്റം പറഞ്ഞ് വോട്ട് പിടിക്കില്ല’ : ഇ.ശ്രീധരൻ

താനൊരു രാഷ്ട്രീയക്കാരനല്ല ടെക്‌നോ ക്രാറ്റ് ആണെന്ന് ഇ.ശ്രീധരൻ.
മറ്റുള്ളവരെ കുറ്റം പറഞ്ഞ് വോട്ട് പിടിക്കില്ലെന്ന് പറഞ്ഞ ശ്രീധരൻ കേരളത്തിലെ ഭരണത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ അഞ്ച് വർഷം അഴിമതിയായിരുന്നു കേരളത്തിൽ നടന്നതെന്നും പുതിയ പദ്ധതികളൊന്നും തുടങ്ങി വയ്ക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും ഇ.ശ്രീധരൻ പറഞ്ഞു. എൽഡിഎഫിന് തുടർ ഭരണം ഉണ്ടാകുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ച് വർഷത്തിനുള്ളിൽ പാലക്കാടിനെ മികച്ച പട്ടണമാക്കി മാറ്റുമെന്ന് ഇ ശ്രീധരൻ വാഗ്ദാനം നൽകി. ഡിജിറ്റൽ പ്രചരണത്തിന് മുൻതൂക്കം നൽകുമെന്നും ഇ.ശ്രീധരൻ പറഞ്ഞു.
Story Highlights – e sreedharan slams govt for corruption
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here