Advertisement

തൃക്കരിപ്പൂരിൽ കെ. എം മാണിയുടെ മരുമകൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും

March 12, 2021
0 minutes Read

കെ. എം മാണിയുടെ മരുമകൻ എം. പി ജോസഫ് യുഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന. എം. പി ജോസഫിനെ തൃക്കരിപ്പൂർ മണ്ഡലത്തിൽ പരിഗണിക്കുന്നതായാണ് വിവരം. ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥിയായാകും എം. പി ജോസഫ് മത്സരിക്കുക.

മുൻ ഐഎഎസ് ഉദ്യോഗസ്ഥനാണ് എം. പി ജോസഫ്. അപ്രതീക്ഷിത സ്ഥാനാർത്ഥിയായാകും എം.പി ജോസഫ് തൃക്കരിപ്പൂരിൽ എത്തുക. തൃക്കരിപ്പൂരിൽ എം.പി ജോസഫിനെ പരിഗണിക്കാനുള്ള തീരുമാനം ഇന്നലെയാണ് ഉണ്ടായത്. കേരള കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ള ആളായതിനാൽ എം.പി ജോസഫിന് സ്വീകാര്യത ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

തൃക്കരിപ്പൂരിൽ ആദ്യഘട്ടത്തിൽ സജി മഞ്ഞക്കമ്പലിനേയും കാസർഗോഡ് ജില്ലാ പ്രസിഡന്റ് ജെസ്‌റ്റോ ജോസഫിനേയുമാണ് പരിഗണിച്ചിരുന്നത്. എന്നാൽ ഇടതിന് ശക്തമായ മുന്നേറ്റമുള്ള തൃക്കരിപ്പൂരിൽ പ്രമുഖനായ ഒരു നേതാവിനെ പരിഗണിച്ചാൽ മാത്രമേ മണ്ഡലം പിടിക്കാൻ സാധിക്കൂ എന്ന നിഗമനത്തിലാണ് എം. പി ജോസഫിനെ യുഡിഎഫ് തെരഞ്ഞെടുത്തത്. മുസ്ലിം ലീഗിന്റേയും കോൺഗ്രസിന്റേയും ഇതിന് പുറമേ കത്തോലിക്കാ സഭയുടേയും പിന്തുണ എം. പി ജോസഫിനുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top