10,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മിതാലി രാജ്

രാജ്യാന്തര ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മിതാലി രാജ്. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിനിടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ ഈ നേട്ടത്തിലെത്തിയത്. ഇംഗ്ലണ്ടിൻ്റെ ഷാർലറ്റ് എഡ്വാർഡ്സ് ആണ് ആദ്യമായി വനിതാ ക്രിക്കറ്റിൽ 10000 റൺസ് തികച്ചത്. ദക്ഷിണാഫ്രിക്കക്കെതിരെ 36 റൺസാണ് മിതാലി നേടിയത്.
10,001 റൺസാണ് മിതാലിക്കുള്ളത്. 10,273 റൺസാണ് ഷാർലറ്റിൻ്റെ സമ്പാദ്യം. ഏകദിന ക്രിക്കറ്റിൽ 7000 റൺസ് തികയ്ക്കുന്ന ആദ്യ താരം എന്ന റെക്കോർഡിന് 26 റൺസ് അകലെയാണ് നിലവിൽ മിതാലി. ഷാർലറ്റ് എഡ്വാർഡ്സ് തന്നെയാണ് പട്ടികയിൽ രണ്ടാമത്. 5992 റൺസാണ് മുൻ ഇംഗ്ലണ്ട് താരത്തിനുള്ളത്.
അതേസമയം, മത്സരം ആവേശകരമായി മുന്നേറുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 248 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 4 വിക്കറ്റ് നഷ്ടമായി. ഇനി ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാൻ 6 ഓവറിൽ 45 റൺസ് കൂടിയാണ് വേണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here