വടകര സീറ്റ് ആര്‍എംപിക്ക് തന്നെ; എന്‍ വേണു സ്ഥാനാര്‍ത്ഥി

വടകര സീറ്റ് ആര്‍എംപിക്ക് നല്കാന് യുഡിഎഫില്‍ ധാരണ. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്‍ വേണു സ്ഥാനാര്‍ത്ഥിയാകും. പാര്‍ട്ടി നേതൃയോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. യുഡിഎഫ് ആവശ്യപ്പെട്ടത് കെ കെ രമ മത്സരിക്കാനാണ്. എന്നാല്‍ രമ മത്സരിക്കുന്നില്ലെന്നാണ് തീരുമാനം.
നേരത്തെ എല്‍ജെഡിയാണ് യുഡിഎഫിന് വേണ്ടി സീറ്റില്‍ മത്സരിച്ചിരുന്നത്. ഇക്കുറി ഇടതു മുന്നണിയില്‍ ഉള്ള എല്‍ജെഡിയുടെ സ്ഥാനാര്‍ത്ഥി തന്നെയാണ് മണ്ഡലത്തില്‍ മത്സരിക്കുന്നത്. മനയത്ത് ചന്ദ്രനാണ് എല്‍ജെഡിയുടെ സ്ഥാനാര്‍ത്ഥി.
നേരത്തെ ആര്‍എംപിക്ക് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ മുരളീധരന് എംപിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് അനുകൂലികളുടെ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here