Advertisement

ആഢംബര ബൈക്കുകളില്‍ മത്സരയോട്ടം; വിഡിയോ സമൂഹ മാധ്യമങ്ങളില്‍; യുവാവിനെതിരെ നടപടി

March 13, 2021
1 minute Read

അമിത വേഗതയില്‍ ബൈക്ക് ഓടിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച യുവാവിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. കല്ലമ്പലം സ്വദേശി റല്‍ഹനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്. ബൈക്ക് കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍, യുവാവിന്റെ ലൈസന്‍സും ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

തിരുവനന്തപുരം പാലോട് കല്ലറ റോഡില്‍ കഴിഞ്ഞ ദിവസമായിരുന്നു കല്ലമ്പലം സ്വദേശി റല്‍ഹനും സംഘവും അമിത വേഗതയില്‍ ആഢംബര ബൈക്കുകളില്‍ മത്സരയോട്ടം നടത്തിയത്. തുടര്‍ന്ന് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വാഹനത്തിന്റെ നമ്പറിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്.

യുവാവിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതിന് പുറമെ വാഹനവും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ദൃശ്യങ്ങളില്‍ നിരവധി വാഹനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അപകടകരമാം വിധം വാഹനമോടിച്ച യുവാവിനെതിരെ മാത്രമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.

Story Highlights – bike Racing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top