Advertisement

പേരാമ്പ്ര ലീഗിന് വിട്ടുനൽകിയതിൽ പ്രതിഷേധം; സ്ഥാനാർത്ഥിയെ നിർത്താനൊരുങ്ങി കോൺഗ്രസ് വിമതർ

March 13, 2021
1 minute Read

പേരാമ്പ്ര കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. മണ്ഡലം ലീഗിന് വിട്ടുനൽകിയതിൽ പ്രതിഷേധിച്ച് സ്ഥാനാർത്ഥിയെ നിർത്താനൊരുങ്ങി കോൺഗ്രസ് വിമതർ. ഈമാസം പതിനേഴിന് ബഹുജന കൺവെൻഷൻ നടത്തി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ജില്ലാ നേതൃത്വത്തിന്റേയും പേരാമ്പ്രയിലെ നേതാക്കളുടെയും തെറ്റായ നടപടിക്കെതിരെയാണ് പോരാട്ടമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ പേരാമ്പ്ര കോൺഗ്രസിൽ പുകഞ്ഞുകൊണ്ടിരുന്ന അതൃപ്തിയാണ് ഇപ്പോൾ ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത്. കേരള കോൺഗ്രസ് ജോസ് വിഭാഗം മത്സരിച്ചിരുന്ന സീറ്റ് മുസ്ലിം ലീഗിന് വിട്ടുനൽകിയതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ലീഗ് ആവശ്യപ്പെടാതെ സീറ്റ് അവരുടെ മേൽ കെട്ടിവയ്ക്കുകയായിരുന്നുവെന്നാണ് ആരോപണം.

വോട്ടു കച്ചവടവും തമ്മിലടിയുമാണ് പേരാമ്പ്രയിൽ കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണമെന്നും നേതാക്കൾ ആരോപിച്ചു. നേതൃത്വത്തിന്റെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൂട്ടായ്മ ഇത്തവണ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തും. പതിനേഴിന് നടത്തുന്ന ബഹുജന കൺവെൻഷനിൽ പ്രഖ്യാപനമുണ്ടാകും. നിലവിൽ മുസ്ലിം ലീഗിന് കൈമാറിയിരിക്കുന്ന സീറ്റിൽ ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

Story Highlights -muslim league, congress, perambra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top