ഇരിക്കൂറില്‍ എ ഗ്രൂപ്പ് പ്രതിഷേധം ശക്തമാക്കുന്നു; ശ്രീകണ്ഠാപുരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്പില് രാപകല്‍ സമരം

കണ്ണൂര്‍ ഇരിക്കൂറില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ് പ്രതിഷേധം ശക്തമാക്കുന്നു. ശ്രീകണ്ഠാപുരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്പില് ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ രാപകല്‍ സമരം നടത്തുകയാണ്. സീറ്റ് ലഭിച്ചില്ലെങ്കില്‍ ജില്ലാ, സംസ്ഥാന ഭാരവാഹിത്വങ്ങള്‍ രാജിവയ്ക്കാനും തീരുമാനമായിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ എ ഗ്രൂപ്പിന് ലഭിച്ച ഒരു സീറ്റിലും മത്സരിക്കേണ്ടതില്ലെന്നാണ് തീരുമാനം.
ഇരിക്കൂര്‍ മണ്ഡലം സജീവ് ജോസഫിന് വിട്ടുകൊടുക്കാനുള്ള നീക്കത്തിനെതിരെയാണ് കെപിസിസി ഭാരവാഹികള്‍ അടക്കം പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. യുഡിഎഫ് ജില്ലാ ചെയര്മാന്, ബ്ലോക്ക് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സോണി സെബാസ്റ്റ്യനെ ഇരിക്കൂറില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. ഇതിന് പിന്നാലെയാണ് സജീവ് ജോസഫിന് സീറ്റ് നല്കാന് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. ഇതിനെതിരെയാണ് പ്രതിഷേധം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here