ഇംഗ്ലണ്ടിനെതിരായ ഏകദിന ടീം നാളെ പ്രഖ്യാപിക്കും; പുതുമുഖങ്ങൾ ഉണ്ടാവില്ലെന്ന് റിപ്പോർട്ട്

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏകദിന ടീം നാളെ പ്രഖ്യാപിക്കും. മുതിർന്ന താരങ്ങൾക്കൊന്നും വിശ്രമം അനുവദിക്കില്ലെന്നാണ് സൂചന. വിരാട് കോലിയോ രോഹിത് ശർമ്മയോ വിശ്രമം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ടീമിൽ കാര്യമായ സർപ്രൈസുകൾ ഉണ്ടാവില്ലെന്ന് ബിസിസിഐ പ്രതിനിധി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദേവ്ദത്ത് പടിക്കലും പൃഥ്വി ഷായും വിജയ് ഹസാരെ സീസണിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ഇരുവരും കാത്തിരിക്കണമെന്നും ബിസിസിഐ പ്രതിനിധി അറിയിച്ചു.
ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. 8 വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 125 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 15.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 49 റൺസ് നേടിയ ജേസൻ റോയ് ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ.
നാളെയാണ് അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം.
Story Highlights – Indian ODI team will be announced on Sunday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here