Advertisement

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പൂര്‍ത്തിയാക്കും

March 13, 2021
0 minutes Read
bjp

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പൂര്‍ത്തിയാക്കും. വൈകിട്ട് 6ന് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പട്ടികയ്ക്ക് അന്തിമ രൂപം നല്‍കും.

നാളെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. ഇന്നലെ സംസ്ഥാന ബിജെപി നേതാക്കള്‍ ദേശീയ സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷ്, അമിത് ഷാ, ജെ പി നദ്ദ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സംസ്ഥാനം സമര്‍പ്പിച്ച പട്ടികയില്‍ ചില മാറ്റങ്ങള്‍ നേതാക്കള്‍ നിര്‍ദേശിച്ചിട്ടുണ്ട്. വി മുരളീധരന്‍ മത്സരിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. സുരേഷ് ഗോപി, ശോഭ സുരേന്ദ്രന്‍ തുടങ്ങിയവരുടെ കാര്യത്തില്‍ ഇന്ന് തീരുമാനമാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top