കെ. മുരളീധരൻ ഏത് മണ്ഡലത്തിൽ നിൽക്കാനും ശക്തനെന്ന് ഉമ്മൻചാണ്ടി

കെ മുരളീധരൻ ഏത് മണ്ഡലത്തിൽ നിൽക്കാനും ശക്തനെന്ന് ഉമ്മൻചാണ്ടി. കെ. മുരളീധരന് ഇളവ് നൽകിയാൽ മറ്റാരും പരാതിപ്പെടാൻ സാധ്യതയില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. നേമത്ത് മുരളീധരൻ ശക്തനായ സ്ഥാനാർത്ഥിയാണോ എന്ന ചോദ്യത്തിനായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം.
മുരളീധരനെ നേമത്ത് ഉറപ്പിക്കാമോ എന്ന ചോദ്യത്തിന് പ്രഖ്യാപനം വരട്ടെ എന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി. നേരത്തേ നൽകിയാൽ ചിലപ്പോൾ തെറ്റിയെന്നിരിക്കുമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
നേമത്ത് കെ. മുരളീധരനെയാണ് കോൺഗ്രസ് ദേശീയ നേതൃത്വം പരിഗണിക്കുന്നതെന്നാണ് വിവരം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതി കൂടി ലഭിച്ച ശേഷമായിരിക്കും അന്തിമ പട്ടിക പുറത്തുവിടുക.
Story Highlights – K Muraleedharan, Oommen chandy, K Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here