തൃണമൂൽ കോൺഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കുന്നത് വീണ്ടും നീട്ടിവച്ചു

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കുന്നത് വീണ്ടും നീട്ടിവച്ചു. നന്ദിഗ്രാം സംഘർഷത്തിന്റെ പതിനാലാം വാർഷിക ദിനമായ ഇന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കാനായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം. എന്നാൽ പ്രകടനപത്രിക പുറത്തിറക്കുന്നത് നീട്ടിവയ്ക്കാൻ തൃണമൂൽ കോൺഗ്രസിന്റെ തീരുമാനിച്ചു.
മുഖ്യമന്ത്രി മമതാ ബാനർജിയുടെ കാളിഘട്ടിലെ വീട്ടിൽ വിളിച്ച വാർത്താസമ്മേളനം നീട്ടിവയ്ക്കുന്നതായി തൃണമൂൽ നേതാക്കൾ അറിയിച്ചു. അതേസമയം മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് പ്രചാരണരംഗത്ത് തിരിച്ചെത്തും. കൊൽക്കത്തയിൽ അഭിഷേക് ബാനർജി നടത്തുന്ന തെരഞ്ഞെടുപ്പ് റാലിയിൽ മമത പങ്കെടുക്കുമെന്ന് തൃണമൂൽ നേതൃത്വം വ്യക്തമാക്കി. വീൽ ചെയറിൽ ഇരുന്നാകും മമത പരിപാടിയിൽ പങ്കെടുക്കുക. മമതയുടെ പരുക്ക് ഭേദപ്പെട്ട് വരുന്നതായും കാലിലെ നീര് കുറഞ്ഞതായും എസ്എസ്‌കെഎം ആശുപത്രിയിലെ മെഡിക്കൽ സംഘം അറിയിച്ചു.
അതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ബംഗാളിൽ പ്രചാരണം നടത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ മൂന്ന് തെരഞ്ഞെടുപ്പു റാലികളിൽ അമിത് ഷാ പങ്കെടുക്കും.
Story Highlights – trinamool congress, mamta banerjee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here