മൂന്നാം ടെസ്റ്റിനൊരുക്കിയ പിച്ച് ശരാശരിയെന്ന് ഐസിസി

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനൊരുക്കിയ പിച്ചിന് ശരാശരി റേറ്റിംഗ്. ശരാശരി റേറ്റിംഗ് കിട്ടിയതോടെ ടീം ഇന്ത്യക്ക് പിഴ ഒടുക്കുകയോ മറ്റ് ശിക്ഷകൾ നേരിടുകയോ ചെയ്യേണ്ടതില്ല. ഇതേ സ്റ്റേഡിയത്തിൽ നടന്ന നാലാം ടെസ്റ്റിനൊരുക്കിയ പിച്ചിന് ‘ഗുഡ്’ റേറ്റിംഗും ലഭിച്ചു. ടെസ്റ്റുകൾ അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് നടന്നത്.
മൂന്നാം ടെസ്റ്റ് മത്സരത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. 48 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ വിജയിക്കുകയായിരുന്നു. രോഹിത് ശർമ്മ (25), ശുഭ്മൻ ഗിൽ (15) എന്നിവർ പുറത്താവാതെ നിന്നു. 3 ദിവസം കൊണ്ട് അവസാനിച്ച ടെസ്റ്റിനു പിന്നാലെ പിച്ചിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നു. മുൻ താരങ്ങൾ അടക്കമുള്ളവർ പിച്ചിനെതിരെ ശബ്ദമുയർത്തിയിരുന്നു.
ഇതിനു പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ ഓപ്പണർ രോഹിത് ശർമ്മ തുടങ്ങിയവർ പിച്ച് വിവാദത്തിൽ പ്രതികരിച്ചിരുന്നു. വിദേശ പിച്ചുകളിൽ പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചുകൾ തയ്യാറാക്കുമ്പോൾ ആരും അത് വിവാദമാക്കുന്നില്ലെന്നും പിന്നെ എന്താണ് ഇന്ത്യയിൽ സ്പിൻ പിച്ചുകൾ ഉണ്ടാക്കുന്നത് വിവാദമാക്കുന്നതെന്നും ഇവർ ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here