കുറ്റ്യാടിയില്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി സിപിഐഎം സ്ഥാനാര്‍ത്ഥി

കുറ്റ്യാടി സീറ്റില്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. പ്രാദേശിക വികാരം തള്ളേണ്ടതില്ലെന്നായിരുന്നു ജില്ലാ സെക്രട്ടേറിയറ്റിന്റെ നിലപാട്. നേരത്തെ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്ത് എത്തിയിരുന്നു.
കുറ്റ്യാടി മണ്ഡലം എല്‍ഡിഎഫിന്റെ വിജയം ഉറപ്പുള്ള മണ്ഡലമാണെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. വലിയ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുക. പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. മണ്ഡലത്തിന്റെ എല്ലാ ഭാഗവും സുപരിതമാണ്. ഇത് മുതല്‍ക്കൂട്ടായി മാറുമെന്നും കെ.പി. കുഞ്ഞമ്മദ് കുട്ടി പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് വിട്ടുനല്‍കിയ സീറ്റിലാണ് കെ.പി. കുഞ്ഞമ്മദ് കുട്ടി മത്സരിക്കുക. കുറ്റ്യാടിയില്‍ രൂപപ്പെട്ട സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിലാണ് സീറ്റ് സിപിഐഎമ്മിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി അറിയിച്ചത്.
Story Highlights – Kuttyadi CPIM candidate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here