Advertisement

തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലത്ത് സിപിഐ സ്വതന്ത്രൻ; അജിത്ത് കൊളാടിയെ മാറ്റി

March 15, 2021
1 minute Read

തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലത്ത് സിപിഐ സ്വതന്ത്ര സ്ഥാനാർത്ഥിയാകും. ആദ്യം പ്രഖ്യാപിച്ച അഡ്വ. അജിത്ത് കൊളാടിയെ മാറ്റാൻ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

മണ്ഡലത്തിൽ ലീഗിന്റെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നത് കെ.പി.എ മജീദിനെയായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മജീദിനെതിരെ പ്രതിഷധവുമായി പ്രവർത്തകർ രംഗത്തെത്തി. വിഷയം പാണക്കാട് വരെയെത്തി. തിരൂരങ്ങാടിയിൽ മജീദിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രവർത്തകർക്കിടയിൽ അമർഷമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് വിഷയത്തെ രാഷ്ട്രീയമായി സമീപിക്കാൻ സിപിഐ തീരുമാനിച്ചത്. ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള നിയാസ് പുളിക്കലത്തിനെ സ്ഥാനാർത്ഥിയാക്കാൻ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. നിയാസിന്റെ സ്ഥാനാർത്ഥിത്വം തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.

Story Highlights – assembly election 2021, CPI, Niyas pulikkalath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top