Advertisement

തര്‍ക്കം തുടരുന്ന സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കങ്ങള്‍

March 16, 2021
1 minute Read

തര്‍ക്കം തുടരുന്ന ആറ് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കങ്ങള്‍. വട്ടിയൂര്‍ക്കാവില്‍ വീണ്ടും ജ്യോതി വിജയകുമാറിനെയാണ് പരിഗണിക്കുന്നത്. ഇതിലൂടെ വനിതാ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെ തിരിച്ചടി മറികടക്കാമെന്നും നേതാക്കള്‍ കരുതുന്നു. പി.സി. വിഷ്ണുനാഥിനെ കുണ്ടറയിലേക്ക് മാറ്റും. തര്‍ക്കമണ്ഡലങ്ങളും ധര്‍മ്മടവും ഉള്‍പ്പെടെ ഏഴ് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും.

വട്ടിയൂര്‍കാവില്‍ വനിതാ സ്ഥാനാര്‍ത്ഥിയെന്നതാണ് പുതിയ നിര്‍ദേശം. ഇതോടെ നേരത്തെ പട്ടികയില്‍ നിന്നും പുറത്തായ ജ്യോതി വിജയകുമാറിന്റെ പേര് വീണ്ടും പരിഗണനയിലേക്ക് വന്നു. പക്ഷേ പ്രാദേശികമായ എതിര്‍പ്പ് എങ്ങനെ മറികടക്കുമെന്ന ചോദ്യം ബാക്കിയാവുന്നു. ഈ നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ പി.സി. വിഷ്ണുനാഥിന് കുണ്ടറ നല്‍കും. തവനൂര്‍ വേണ്ടെന്ന് പറഞ്ഞ റിയാസ് മുക്കോളിയെ പട്ടാമ്പിയിലേക്കാണ് പുതുതായി പരിഗണിക്കുന്നത്. ഇതോടെ നേരത്തെ ലിസ്റ്റില്‍ നിന്ന് പുറത്തായ ഫിറോസ് കുന്നുംപറമ്പില്‍ വീണ്ടും തവനൂരില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.

തവനൂരില്‍ ഇ. മുഹമ്മദ് കുഞ്ഞിയും പട്ടാമ്പിയില്‍ കെഎസ്ബിഎ തങ്ങളും അവകാശ വാദത്തില്‍ ഉറച്ച് നില്‍ക്കുന്നത് ഇപ്പോഴും നേതൃത്വത്തിന് തലവേദനയായി തുടരുന്നു. നിലമ്പൂരില്‍ വി.വി. പ്രകാശും കല്‍പറ്റയില്‍ സിദ്ദിഖും ഏതാണ്ട് സീറ്റ് ഉറപ്പിച്ചു. നിലമ്പൂരിന് വേണ്ടി അവകാശ വാദം ഉന്നയിക്കുന്ന ആര്യാടന്‍ ഷൗക്കത്തിന് മറ്റ് പദവികള്‍ നല്‍കി സമവായത്തിലേക്ക് എത്തിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. ആറ് തര്‍ക്ക മണ്ഡലങ്ങളും ധര്‍മ്മടവും ഉള്‍പ്പെടെ ശേഷിക്കുന്ന ഏഴ് സീറ്റുകളിലേക്ക് ഇന്നു തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് നേതൃത്വത്തിന്റെ നീക്കം.

Story Highlights – Congress candidates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top