ഇന്ദ്രൻസ് നായകനാകുന്ന ചിത്രം ‘ഹോം’, ടീസർ പുറത്തുവിട്ടു

ഇന്ദ്രൻസിനെ നായകനാക്കി റോജിൻ തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഹോം’ ചിത്രത്തിന്റെ ടീസർ പുറത്തെത്തി. ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ, ജോ ആൻഡ് ദി ബോയ് എന്നീ ചിത്രങ്ങൾക്ക് ശേഷം റോജിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇന്ദ്രൻസിന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ഛായഗ്രഹണം നീൽ ഡി കുഞ്ഞ. സംഗീതം രാഹുൽ സുബ്രമണ്യൻ.
ശ്രീനാഥ് ഭാസി, നസ്‌ലൻ, മഞ്ജു പിള്ള, വിജയ് ബാബു, ജോണി ആന്റണി, മണിയൻപിള്ള രാജു, കെ പി എസ് സി ലളിത, ശ്രീകാന്ത് മുരളി, അജു വർഗീസ്, അനൂപ് മേനോൻ, പ്രിയങ്ക നായർ, മിനോൺ, ശ്രീകാന്ത് മുരളി, കിരൺ അരവിന്ദാക്ഷൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Story Highlights – Home Malayalam movie teaser released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here