മത നിരപേക്ഷതയുടെ സംരക്ഷണം പ്രധാനം ; വർഗീയ അടയാളങ്ങൾ കോൺഗ്രസ് സ്വീകരിക്കുന്നു : മുഖ്യമന്ത്രി

മത നിരപേക്ഷതയുടെ സംരക്ഷണം പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയോടുള്ള വിട്ടു വീഴ്ച ഇല്ലാത്ത സമീപനമാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിഎഎയെ എതിർത്ത കോൺഗ്രസുകാർ ബിജെപിയിൽ പോയി സിഎഎ അനുകൂലിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിന്റെ സിഎഎ നിലപാടിനെ നാടിന് വിശ്വസിക്കാനാകില്ലെന്നും വർഗീയ അടയാളങ്ങൾ കോൺഗ്രസ് സ്വീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിയെ നേരിടാൻ കോൺഗ്രസസിന് ആവുന്നില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ഗോവയിൽ ഏറ്റവും വലിയ ഒറ്റ കക്ഷി കോൺഗ്രസാണ്. എന്നാൽ ഭരിക്കുന്നത് ബിജെപിയാണ്. പുതുച്ചേരി സർക്കാർ അട്ടിമറിച്ച് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് നേതാക്കൾ പോയി. ഇത്തരം രീതിയിലൂടെ ജനാതിപത്യത്തെ വിലയ്ക്ക് വാങ്ങാനാവുന്ന വസ്തുവാക്കി. വിലക്ക് വാങ്ങാവുന്ന വസ്തുവായി കോൺഗ്രസിനെയും മാറ്റി. കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ലെന്നും കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുന്നവർ കൂടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൽഹിയിലെ കർഷക സമരം 100 ദിവസമായെന്നും കോൺഗ്രസ് എംപിമാർ എന്തുകൊണ്ട് ഇവിടേക്ക് പോകുന്നില്ലെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇടത് എംപിമാർ ചെയ്യുന്നത് പോലെ കർഷകർക്ക് ഒപ്പം നിൽക്കാൻ എന്ത് കൊണ്ട് കോൺഗ്രസ് തയാറാകുന്നില്ലെന്നും മുഖ്യമന്ത്രി ചോദിച്ചു.
Story Highlights – Secularism, cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here