കളമശ്ശേരി സ്ഥാനാർത്ഥിത്തർക്കം; മുസ്ലിം ലീഗിൽ പൊട്ടിത്തെറി തുടരുന്നു

കളമശ്ശേരിയിൽ സ്ഥാനാർത്ഥിത്തർക്കവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ പൊട്ടിത്തെറി തുടരുന്നു. കളമശ്ശേരിയിലെ സ്ഥാനാർത്ഥിയെ മാറ്റണം എന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികൾ രാവിലെ സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങളെ കാണും. ജില്ലാ പ്രസിഡൻ്റ് അബ്ദുൽ മജീദിൻ്റ നേതൃത്വത്തിലുള്ള സംഘമാണ് ഈ ആവശ്യവുമായി മലപ്പുറത്ത് എത്തിയിരിക്കുന്നത്.
വികെ ഇബ്രാഹിം കുഞ്ഞിൻ്റെ മകനായ അബ്ദുൽ ഗഫൂറിനെ സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കഴിയില്ലെന്നും പകരം മങ്കട എംഎൽഎ, ടി എ അഹമ്മദ് കബീറിനെ കളമശ്ശേരിയിൽ സ്ഥാനാർത്ഥിയാക്കണം എന്നുമാണ് ഇവരുടെ ആവശ്യം.
Read Also : കളമശേരിയില്‍ മത്സരിക്കാന്‍ തയാറാണെന്ന് ലീഗ് നേതാവ് അഹമ്മദ് കബീര്‍
നേരത്തെ, കളമശേരിയിൽ മത്സരിക്കാൻ തയാറാണെന്ന് ലീഗ് നേതാവ് അഹമ്മദ് കബീർ അറിച്ചിരുന്നു. മങ്കടയിൽ സ്ഥാനാർത്ഥിയായിരിക്കും എന്ന നിലയിലാണ് കുറേ മാസങ്ങളായി പ്രവർത്തിച്ചിരുന്നത്. പാർട്ടി പര്യടനത്തിലും വിദ്യാർത്ഥി വിഭാഗത്തിന്റെ പരിപാടികളും പങ്കെടുത്തിരുന്നു. എന്നാൽ പാർട്ടി ഒഴിവാക്കി. ഈ സാഹചര്യത്തിൽ പൊതുജനാഭിപ്രായം കണക്കിലെടുത്ത് കളമശേരിയിൽ മത്സരിക്കാൻ സന്നദ്ധനാണെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Story Highlights – kalamassery rift in muslim league continues
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here