Advertisement

ഏറ്റുമാനൂരില്‍ ലതിക സുഭാഷിന്റെ സ്ഥാനാര്‍ത്ഥിത്വം വെല്ലുവിളിയാകില്ല: പ്രിന്‍സ് ലൂക്കോസ്

March 16, 2021
1 minute Read

ഏറ്റുമാനൂരില്‍ ലതിക സുഭാഷിന്റെ സ്ഥാനാര്‍ത്ഥിത്വം വെല്ലുവിളിയാകില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിന്‍സ് ലൂക്കോസ്. യുഡിഎഫിനെ വെല്ലുവിളിച്ചാല്‍ ലതിക സുഭാഷിന് നിലനില്‍പ്പേ ഉണ്ടാകില്ല. ലതികയുടെ വിമതവേഷം ജനങ്ങള്‍ അംഗീകരിക്കില്ലെന്നും പ്രിന്‍സ് ലൂക്കോസ് അവകാശപ്പെടുന്നു.

യുഡിഎഫ് ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. ആര് അതിനെ ദുര്‍ബലപ്പെടുത്താന്‍ നോക്കിയാലും കഴിയില്ല. വ്യക്തികള്‍ക്കല്ല പ്രാധാന്യം. പ്രസ്ഥാനത്തിനാണ്. ആ പ്രസ്ഥാനത്തെ വെല്ലുവിളിക്കാന്‍ ആര് ശ്രമിച്ചാലും അവര്‍ ഒറ്റപ്പെടുമെന്നും പ്രിന്‍സ് ലൂക്കോസ് പറഞ്ഞു.

ലതിക സുഭാഷ് ഇന്നലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഏറ്റുമാനൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വലിയൊരു പ്രതിസന്ധിയാണ് യുഡിഎഫിലുണ്ടായിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം മാനിച്ചാണ് പുതിയ തീരുമാനമെന്ന് ലതികാ സുഭാഷ് വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ തഴയപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ പാര്‍ട്ടി സ്ഥാനങ്ങള്‍ ലതികാ സുഭാഷ് രാജിവച്ചിരുന്നു.

Story Highlights – Latika Subhash – prince lucas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top