ഇടതുമുന്നണിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

ഇടതുമുന്നണിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ക്ഷേമ പദ്ധതികള്‍ക്ക് ഒപ്പം വികസന തുടര്‍ച്ചയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനമാകും പ്രകടന പത്രികയിലുണ്ടാവുക. പ്രകട പത്രിക തയാറാക്കുന്നതിനായി നിയോഗിച്ച സമിതിയുടെ യോഗം ഇന്ന് രാവിലെ 10 മണിക്ക് എകെജി സെന്ററില്‍ ചേരും.
മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് ഇടത് മുന്നണി തെരഞ്ഞടുപ്പിനെ നേരിടുക. അതിനാല്‍ തന്നെ ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രഖ്യാപനമായിരിക്കും ഉണ്ടാവുക. സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയുണ്ടാകുമെന്നതാകും പ്രധാന വാഗ്ദാനം.
അടിസ്ഥാന സൗകര്യങ്ങളുടേതില്‍ അടക്കമുള്ള വികസന കുതിപ്പാകും മുന്നോട്ടുവയ്ക്കുക. ഇന്നത്തെ ഉപസമിതി യോഗത്തിന് ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക.
Story Highlights – LDF manifesto
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here