നേമത്ത് എല്‍ഡിഎഫ് ഒന്നാമത് എത്തുമെന്നതില്‍ സംശയമില്ല: വി.ശിവന്‍കുട്ടി

നേമത്ത് എല്‍ഡിഎഫ് ഒന്നാം സ്ഥാനത്ത് എത്തുമെന്നതില്‍ സംശയമില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.ശിവന്‍കുട്ടി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ആര്‍ക്കെന്നത് മാത്രം നോക്കിയാല്‍ മതി. എല്‍ഡിഎഫ് വോട്ട് എങ്ങോട്ടും പോകില്ല. കെ. മുരളീധരന്‍ വരുന്നതുകൊണ്ട് പ്രചാരണ രീതി മാറ്റില്ലെന്നും വി. ശിവന്‍കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു.
നേമത്ത് കഴിഞ്ഞ ഒരാഴ്ചകാലമായി പരമാവധി ആളുകളെ കാണാന്‍ ശ്രമിക്കുകയാണ്. അനുകൂലമായ പ്രതികരണമാണ് എല്ലായിടത്തുനിന്നും ഉണ്ടാകുന്നത്. എല്‍ഡിഎഫ് ഒന്നാമതെത്തും. എല്‍ഡിഎഫിന്റെ വോട്ടുകള്‍ ഒന്നും നഷ്ടപ്പെടില്ല. ഇടതുമുന്നണിക്ക് നല്ല അന്തരീക്ഷമാണ് നിലവിലുള്ളത്. തുടര്‍ഭരണം വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഇതെല്ലാം അനുകൂലമായ കാര്യങ്ങളാണെന്നും വി.ശിവന്‍കുട്ടി പറഞ്ഞു.
Story Highlights – v sivankutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here