വാളയാര്‍ കേസ്; പെണ്‍കുട്ടികളുടെ അമ്മയെ ആരോ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

വാളയാര്‍ പ്രശ്‌നത്തില്‍ സര്‍ക്കാരിന് ഒരു മനഃസാക്ഷിക്കുത്തുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോ പെണ്‍കുട്ടികളുടെ അമ്മയെ തെറ്റിദ്ധരിപ്പിക്കുന്നു. സിബിഐ അന്വേഷണം എന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതാണ്. ധര്‍മടത്ത് ആര്‍ക്കും മത്സരിക്കാമെന്നും മുഖ്യമന്ത്രി.
അതേസമയം മത നിരപേക്ഷതയുടെ സംരക്ഷണം പ്രധാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വര്‍ഗീയതയോടുള്ള വിട്ടുവീഴ്ച ഇല്ലാത്ത സമീപനമാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഎഎയെ എതിര്‍ത്ത കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ പോയി സിഎഎ അനുകൂലിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ സിഎഎ നിലപാടിനെ നാടിന് വിശ്വസിക്കാനാകില്ലെന്നും വര്‍ഗീയ അടയാളങ്ങള്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫിലെ കുറ്റ്യാടി പ്രതിസന്ധിയിലും മുഖ്യമന്ത്രി പ്രതികരിച്ചു. കുറ്റ്യാടിയില്‍ ഘടകകക്ഷിയുമായി സീറ്റുവിഭജനം നടത്തി. പ്രതിഷേധം വന്നപ്പോള്‍ ആ പാര്‍ട്ടി തന്നെ സീറ്റ് തിരിച്ച് നല്‍കാമെന്ന നിലപാടെടുത്തു. പാര്‍ട്ടിയുടെത് വളരെ നല്ല മനോഭാവമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – valayar case, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here