Advertisement

”ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കിയതാണോടാ നിന്റെയൊക്കെ രാജ്യസ്നേഹം”, വർത്തമാനത്തിന്റെ രണ്ടാം ടീസർ പുറത്തിറങ്ങി

March 16, 2021
2 minutes Read

ഏറെ വിവാദങ്ങളും എതിർപ്പുകളും നേരിടേണ്ടി വന്ന സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത വർത്തമാനത്തിന്റെ രണ്ടാം ടീസർ പുറത്തിറങ്ങി. പാർവതി തിരുവോത്ത്, റോഷൻ മാത്യു, സിദ്ധിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന മുഹമ്മദ് റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡൽഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്ക് പോകുന്ന, മലബാറിൽ നിന്നുള്ള പെൺകുട്ടിയുടെ അതിജീവനമാണ് സിനിമയുടെ പ്രമേയം. പാർവതി തിരുവോത്താണ് സൂഫിയെന്ന വിദ്യാർത്ഥിനിയുടെ കഥാപാത്രം അവതരിപ്പിക്കുന്നത്. സമകാലിക ഇന്ത്യൻ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളും ചിത്രം ചർച്ചചെയ്യുന്നു. സിദ്ദിഖ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങൾ മാത്രമാണ് പുതിയ ടീസറിലുള്ളത്.

https://youtu.be/xpEA3IToy7o

സെൻസർ ബോർഡിൽ നിന്നടക്കം പലതരത്തിൽ എതിർപ്പുകൾ നേരിടേണ്ടിവന്ന ചിത്രമാണ് വർത്തമാനം. ഒരു സെൻസർ ബോർഡ് അംഗത്തിന്റെ പരസ്യപ്രതികരണവും വിവാദങ്ങൾ സൃഷ്ടിച്ചു.

Read Also : പോരാട്ടത്തിന്റെ കഥപറയുന്ന ചിത്രം വർത്തമാനം ഈ മാസം 12 ന് പ്രദർശനത്തിനെത്തും

വർഗീയത ബാധിച്ചവർക്ക് പകരം സിനിമയെ അറിയുന്നവരെ സെൻസർ ബോർഡിൽ ഇരുത്തണമെന്നും വർത്തമാനത്തിന് അനുമതി നിക്ഷേധിച്ച ബി.ജെ.പി നേതാവിനെ സെൻസർ ബോർഡിൽ നിന്ന് പുറത്താക്കണമെന്നും സംവിധായകൻ സിദ്ധാർഥ് ശിവ പറഞ്ഞിരുന്നു.

Story Highlights – Varthamanam movie official Teaser -2 Released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top