വട്ടിയൂർക്കാവിൽ വീണ. എസ്. നായർ?

വട്ടിയൂർക്കാവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ. എസ്. നായർ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും. പട്ടാമ്പിയിൽ കെ.എസ്.ബി.എ തങ്ങളും നിലമ്പൂരിൽ വി.വി പ്രകാശും സ്ഥാനാർത്ഥിയാകുമെന്നാണ് വിവരം.
ധർമ്മടം ഉൾപ്പെടെ ആറ് സീറ്റുകളിലാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി ചിത്രം വ്യക്തമാകേണ്ടത്. ഇന്ന് വൈകിട്ടോടെ അന്തിമ തീരുമാനം പുറത്തുവിടാൻ സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. പല മണ്ഡലങ്ങളിലും ഒറ്റ പേരിലേയ്ക്ക് എത്താൻ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന പ്രധാന മണ്ഡലങ്ങളിൽ ഒന്നാണ് വട്ടിയൂർക്കാവ്. ഇവിടെ വീണ. എസ്. നായരെയാണ് ആദ്യം പരിഗണിച്ചതെങ്കിലും പിന്നീട് മാറ്റിയിരുന്നു. ഇതിന് പിന്നാലെ പല പേരുകളും ഉയർന്നുവന്നു. സ്ഥാനാർത്ഥി പട്ടികയിൽ വനിത പ്രാധിനിത്യം കുറഞ്ഞുവെന്ന ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് പ്രധാന മണ്ഡലങ്ങളിൽ ഒന്നിൽ വീണയെ പരിഗണിച്ചതെന്നാണ് സൂചന.
Story Highlights – Veena s nair, congress, assembly election 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here