Advertisement

ഇരിക്കൂര്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനാകാതെ കോണ്‍ഗ്രസ്

March 17, 2021
1 minute Read

ഇരിക്കൂര്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനാകാതെ കോണ്‍ഗ്രസ് നേതൃത്വം. ഡിസിസി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിന് നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം. ഇക്കാര്യത്തില്‍ഹൈക്കമാന്‍ഡിന്റെ തീരുമാനം നിര്‍ണായകമാകും.

ഇരിക്കൂര്‍ സീറ്റിന്റെ കാര്യത്തില്‍എ ഗ്രൂപ്പ് നിലപാട് കടുപ്പിച്ചതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതിസന്ധിയിലായത്. ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റാതെ ഒത്തുതീര്‍പ്പിനില്ലെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ മാറ്റുന്ന കാര്യത്തിലും ഹൈക്കമാന്‍ഡാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ വിഷയത്തിന്റെ ഗൗരവം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.

ഐ ഗ്രൂപ്പ് മത്സരിക്കുന്ന കണ്ണൂര്‍, പേരാവൂര്‍ സീറ്റുകളിലെ വിജയസാധ്യതയെയും പ്രശ്‌നം ബാധിക്കുമോയെന്നാണ് നേതൃത്വത്തിന്റെ ആശങ്ക. എ ഗ്രൂപ്പ് പൂര്‍ണമായും വിട്ടു നില്‍ക്കുന്നതിനാല്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും അവതാളത്തിലാണ്. പേരാവൂരിലും കണ്ണൂരിലും എ ഗ്രൂപ്പ് സമാന്തര കണ്‍വെന്‍ഷന്‍ നടത്തിയാല്‍ നേതൃത്വം പ്രതിരോധത്തിലാകും.

സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം. ഇരിക്കൂറില്‍ വിമതനെ നിര്‍ത്താനും ആലോചനയുണ്ട്. ഡിസിസി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിന് നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ നേതൃത്വവും ശ്രമിക്കുന്നുണ്ട്. പ്രശ്‌ന പരിഹാരത്തിനായി നേതാക്കള്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

Story Highlights -dispute over Irikkur seat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top