നിരന്തരം മുന്നണി മാറുന്നവർക്കായി സീറ്റ് ബലി കഴിക്കാനാകില്ല : യു.വി ദിനേശ് മണി ട്വന്റിഫോറിനോട്

എലത്തൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നുള്ളത് ദീർഘനാളായുള്ള ആവശ്യമായിരുന്നുവെന്ന് കെപിസിസി നിർവാഹക സമിതി അംഗവും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ യു.വി ദിനേശ് മണി ട്വന്റിഫോറിനോട്. എലത്തൂരിൽ മൂന്നാമതൊരു തവണ കൂടി ഘടകകക്ഷിയെ അംഗീകരിക്കാൻ പ്രവർത്തകർക്കാവില്ലെന്നും ദിനേശ് മണി പറഞ്ഞു.
എൻസികെയ്ക്ക് ജില്ലയിൽ പോലും ചൂണ്ടിക്കാണിക്കാൻ പ്രവർത്തകരില്ലെന്നും നിരന്തരം മുന്നണി മാറുന്നവർക്കായി സീറ്റ് ബലി കഴിക്കാനാകില്ലെന്നും യു.വി ദിനേശ് പറഞ്ഞു. എട്ട് മണ്ഡലം കമ്മിറ്റികളുടെയും പിന്തുണ തനിക്കുണ്ടെന്നും ദിനേശ് മണി കൂട്ടിച്ചേർത്തു.
മാണി സി കാപ്പൻ തന്നെ സ്ഥാനാർത്ഥിയാകാൻ ക്ഷണിച്ചിരുന്നു. എന്നാൽ കോൺഗ്രസ് സ്ഥാനാർത്ഥിയാവാനാണ് തനിക്ക് ആഗ്രഹമെന്നറിയിച്ചു. പാർലമെന്റ് തെരഞ്ഞടുപ്പിൽ എലത്തൂരിൽ നേടിയ മേൽക്കൈ നിലനിർത്താനാകുമെന്നുള്ള ശുഭ പ്രതീക്ഷയും ദിനേശ് മണി പങ്കുവച്ചു.
നാളെ രാവിലെ ദിനേശ് മണി നാമനിർദേശ പത്രിക സമർപ്പിക്കും.
Story Highlights – Dinesh Mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here