കോഴിക്കോട്ട് എ കെ ശശീന്ദ്രന്‍ ഉള്‍പ്പെടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കോഴിക്കോട് ജില്ലയില്‍ വിവിധ പാര്‍ട്ടികളുടെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി തോട്ടത്തില്‍ രവീന്ദ്രന്‍, പേരാമ്പ്ര മണ്ഡലം സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ റിട്ടേണിംഗ് ലേബര്‍ ഓഫീസര്‍ ടി ആര്‍ രജീഷ് മുമ്പാകെയാണ് ടി പി രാമകൃഷ്ണന്‍ പത്രികാ സമര്‍പ്പണം നടത്തിയത്.
എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി എ കെ ശശീന്ദ്രന്‍, തിരുവമ്പാടി മണ്ഡലം സ്ഥാനാര്‍ത്ഥി ലിന്റോ ജോസഫ് തുടങ്ങിയവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോഴിക്കോട് കളക്ട്രേറ്റിലെത്തി വരണാധികാരിക്ക് മുമ്പാകെയാണ് പത്രികാ സമര്‍പ്പണം നടത്തിയത്. കൊടുവള്ളി മണ്ഡലം സ്ഥാനാര്‍ത്ഥി കാരാട്ട് റസാഖും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി രജത്ത് ജി എസ് മുമ്പാകെയാണ് പത്രികാ സമര്‍പ്പണം നടത്തിയത്.
Story Highlights -a k saseendran, t p ramakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here