ആര്‍ക്കും സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ല; ആര്‍ ബാലശങ്കറിനെ തള്ളി ആര്‍എസ്എസ്

ചെങ്ങന്നൂര്‍ സീറ്റ് വിവാദത്തില്‍ ആര്‍ ബാലശങ്കറിനെ തള്ളി ആര്‍എസ്എസ്. ആര്‍ക്കും സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ല. ആര്‍ ബാലശങ്കറിന് മറുപടി നല്‍കേണ്ടത് ബിജെപിയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടപെടാറില്ലെന്നും ആര്‍എസ്എസ്.
സംസ്ഥാന രാഷ്ട്രീയത്തില്‍ ബാലശങ്കറിന് കാര്യമായ പ്രാധാന്യം ഇല്ലെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രതികരണം. സിപിഐഎമ്മും കോണ്‍ഗ്രസും തമ്മിലാണ് ധാരണയുള്ളതെന്ന് ആര്‍ ബാലശങ്കറിന്റെ ആരോപണങ്ങള്‍ തള്ളി കെ സുരേന്ദ്രന്‍ പറഞ്ഞു. ബാലശങ്കറിന് സീറ്റ് നിഷേധിച്ചവരാണ് ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടതെന്ന് ട്വന്റി ഫോറിനോട് ഒ രാജഗോപാല്‍ വ്യക്തമാക്കി. നേമം സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും ആര്‍ ബാലശങ്കറിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു.
ചെങ്ങന്നൂരില്‍ തനിക്ക് സീറ്റ് വാഗ്ദാനം നല്‍കിയെന്നായിരുന്നു ബാലശങ്കര്‍ പറഞ്ഞത്. എന്നാല്‍ സംസ്ഥാന നേതൃത്വം തന്നെ തഴഞ്ഞു. സിപിഐഎം- ബിജെപി ധാരണ സംസ്ഥാനത്തുണ്ടെന്നും ബാലശങ്കര്‍ ആരോപിച്ചിരുന്നു.
Story Highlights -r balashankar, rss, bjp, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here