പാലക്കാട്ട് വിജയപ്രതീക്ഷ; ഭൂരിപക്ഷം മാത്രമാണ് സംശയം: ഇ ശ്രീധരന്‍

പാലക്കാട്ട് വിജയപ്രതീക്ഷയുമായി ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍. മണ്ഡലത്തില്‍ താന്‍ ജയിക്കുമെന്നും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മാത്രമേ സംശയമുള്ളൂവെന്നും ഇ ശ്രീധരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. മുഴുവന്‍ മണ്ഡലങ്ങളിലേക്കും പ്രചാരണത്തിന് പോകാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും ഇ ശ്രീധരന്‍. നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ പോകും. എംഎല്‍എ ആയ ശേഷം വികസനത്തിനെ കുറിച്ച് കൂടുതല്‍ പഠിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു.
പാലക്കാട് മണ്ഡലത്ത വികസനത്തെ കുറിച്ച് മോശം അഭിപ്രായമാണുള്ളതെന്നും ശ്രീധരന്‍. താന്‍ പഠിക്കുന്ന കാലത്തിന് ശേഷമുള്ള പാലക്കാടിന് യാതൊരു വ്യത്യാസവും വന്നിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചിട്ടില്ല. സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തില്‍ ഇടപെടുന്നില്ലെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights -e sreedharan, bjp, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here