വർക്കലയിൽ താമര ചിഹ്നത്തിൽ സ്ഥാനാർത്ഥി വേണം : സീറ്റ് ബിഡിജെഎസിന് നൽകിയതിനെതിരെ പ്രതിഷേധം

വർക്കല സീറ്റ് ബിഡിജെഎസിന് നൽകിയതിനെതിരെ ബിജെപി പ്രതിഷേധം. ബിജെപിക്ക് വിജയസാധ്യതയും ശക്തമായ സംഘടനാ സംവിധാനവുമുള്ള വർക്കല മണ്ഡലത്തിൽ ബിഡിജെഎസ് സ്ഥാനാർത്ഥി മത്സരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.വർക്കലയിൽ താമര ചിഹ്നത്തിൽ സ്ഥാനാർത്ഥി മതിയെന്നും ആവശ്യം. സ്ത്രീകളടക്കംനൂറു കണക്കിന് പ്രവർത്തകരാണ് പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തത്.
എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസിന് വർക്കല സീറ്റ് നൽകിയതിലെ പ്രതിഷേധമാണ് ഇന്ന് അണപൊട്ടി പുറത്ത് വന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വർക്കല മുൻസിപ്പാലിറ്റിയിൽ മികച്ച പ്രകടനമാണ് ബിജെപി കാഴ്ച്ചവെച്ചത്. മണ്ഡലത്തിൽ ബിജെപിയുടെ സംഘടനാ സംവിധാനവും ശക്തമാണ്.ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ വർക്കല മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി മതിയെന്ന് പ്രാദേശിക നേതൃത്വം ജില്ലാ സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചിരുന്നു.എന്നാൽ ജില്ലയിൽ ലഭിക്കുന്ന രണ്ട് സീറ്റുകളിൽ ഒന്ന് കഴിഞ്ഞ തവണ മത്സരിച്ച വർക്കലയായിരിക്കണമെന്ന്ബിഡിജെഎസും നിലപാട് സ്വീകരിച്ചു. തുടർന്ന് ബിജെപി നേതൃത്വം വർക്കല സീറ്റ് ബിഡിജെഎസിന് നൽകുകയും എസ്.ആർ.എം അജിയെ സ്ഥാനാർത്ഥിയായി തീരുമാനിക്കുകയും ചെയ്തു. ആ ഘട്ടം മുതൽ പ്രാദേശിക ഘടകത്തിനുള്ളിൽ നീറി നിന്ന അതൃപ്തിയാണ് ഇന്ന് മറനീക്കി പുറത്ത് വന്നത്. ബിഡിജെഎസിന് ഒരു മണ്ഡലം കമ്മിറ്റിയോ അതിന് താഴെയുള്ള സംവിധാനങ്ങളോ വർക്കലയിൽ ഇല്ലെന്നും ബിജെപി പ്രവർത്തകർ.
എന്നാൽതാമര ചിഹ്നത്തിൽ സ്ഥാനാർത്ഥി വേണമെന്ന ആവശ്യവുമായി ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ നേതാക്കൾ ആരും പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമായി. പ്രതിഷേധത്തിൽ ബിജെപിക്ക് പങ്കില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
Story Highlights -protest against bdjs in varkala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here