അവസാന മത്സരത്തിലും ജയം; ഇന്ത്യക്കെതിരെ പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്കൻ വനിതകൾ

ഇന്ത്യക്കെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്. അവസാന മത്സരത്തിലും വിജയിച്ചതോടെ 4-1 എന്ന സ്കോറിനാണ് അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്കൻ വനിതകൾ സ്വന്തമാക്കിയത്. അവസാന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.2 ഓവറിൽ 188 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 48.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക ഈ വിജയലക്ഷ്യം മറികടകുകയായിരുന്നു.
79 റൺസ് നേടിയ ക്യാപ്റ്റൻ മിതാലി രാജിനു മാത്രമാണ് ഇന്ത്യൻ ഇന്നിംഗ്സിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞത്. മിതാലിയോടൊപ്പം ആദ്യ അഞ്ച് സ്ഥാനങ്ങളിലെ ബാറ്റർമാരെല്ലാം ഇരട്ടയക്കം കുറിച്ചെങ്കിലും ആർക്കും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. 30 റൺസ് നേടിയ ഹർമൻപ്രീത് കൗർ റിട്ടയേർഡ് ഹർട്ട് ആയത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. അവസാന ആറ് സ്ഥാനങ്ങളിൽ ഒരാൾക്കും ഇരട്ടയക്കം നേടാൻ കഴിഞ്ഞില്ല.
മറുപടി ബാറ്റിംഗിൽ സുൻ ലൂസ്, ലാറ ഗൂഡൽ, ലോറ വോൾവാർട്ട് എന്നിവരെ വേഗത്തിൽ നഷ്ടമായെങ്കിലും അർധസെഞ്ചുറി നേടിയ മിന്യോൺ ഡുപ്രീസും ആൻ ബോഷും ചേർന്ന് ദക്ഷിണാഫ്രിക്കക്ക് ജയമൊരുക്കുകയായിരുന്നു. മരിസൻ കാപ്പും പ്രോട്ടീസിനായി തിളങ്ങി.
Story Highlights – south africa women won against india women
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here