വോട്ടര്‍ പട്ടികയിലെ ക്രമക്കേട്; തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ വിവരങ്ങള്‍ കൈമാറി രമേശ് ചെന്നിത്തല

കൂടുതല്‍ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. 9 ജില്ലകളിലെ 10 നിയമസഭാ മണ്ഡലങ്ങളിലെ വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്.
അഞ്ച് മണ്ഡലങ്ങളിലെ ആവര്‍ത്തന വോട്ട് സംബന്ധിച്ച വിവരങ്ങള്‍ ഇന്നലെ കൈമാറിയിരുന്നു. പ്രതിപക്ഷ നേതാവ് നല്‍കിയ കണക്ക് പ്രകാരം കൂടുതല്‍ ആവര്‍ത്തന വോട്ടുള്ളത് തവനൂരിലാണ്. 4395 വോട്ടുകളാണ് മണ്ഡലത്തില്‍ ആവര്‍ത്തന വോട്ടുള്ളത്.
പലയിടങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വോട്ടില്‍ മറ്റു ചില പ്രത്യേക പാര്‍ട്ടിക്കാര്‍ കള്ളവോട്ട് ചെയ്യുന്നതായി വ്യാപകമായ പരാതിയുണ്ടെന്നും കുമാരിയെപ്പോലുള്ളവരുടെ പേരില്‍ അവരറിയാതെ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉണ്ടാക്കി കള്ളവോട്ട് ചെയ്യുന്നുവെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. അതേസമയം ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്ന പരാതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Story Highlights -ramesh chennithala, election commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here