കെ സുധാകരൻ ധർമ്മടത്ത് മത്സരിക്കില്ല

കെ സുധാകരൻ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കില്ല. കെപിസിസിയെ ഇക്കാര്യം അറിയിച്ചു. ജില്ലാ നേതൃത്വം മത്സരിക്കേണ്ടതില്ലെന്ന് പറഞ്ഞിരുന്നു. ഈ തീരുമാനത്തെ സ്വാഗതം ചെയ്താണ് താൻ ഇങ്ങനെ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുധാകരൻ പിന്മാറിയ സാഹചര്യത്തിൽ ധർമ്മടത്ത് സി രഘുനാഥിനാണ് സാധ്യത.
ജില്ലാ നേതൃത്വത്തിൻ്റെ നിർദ്ദേശം അംഗീകരിച്ച് ധർമ്മടത്ത് കെപിസിസിയെയും ഹൈക്കമാൻഡിനെയും അറിച്ചിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞു. മത്സരിക്കാൻ കഴിയാത്ത സാഹചര്യമാണ്. നേതൃത്വത്തിൻ്റെ തീരുമാനത്തെ ധിക്കരിക്കില്ല. എല്ലാവർക്കും ഇതേ അഭിപ്രായമാണ്. ധർമ്മടത്ത് മത്സരിച്ചാൽ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഗുണം ചെയ്യില്ല എന്ന വിശ്വാസമാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്.
പകരം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടത് സി രഘുനാഥിനെയാണ്. ആ സ്ഥാനാർത്ഥി മത്സരിക്കണമെന്ന് തങ്ങൾ അറിയിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights – K Sudhakaran will not contest in Dharmadam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here