ക്രൈസ്തവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനവുമായി കെസിബിസി

ക്രൈസ്തവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്ന് കെസിബിസി ആഹ്വാനം. മുന്നണികള്‍ക്ക് മുന്നില്‍ 12 ആവശ്യങ്ങള്‍ കത്തോലിക്ക സഭ മുന്നോട്ട് വച്ചു. എല്ലാ മുന്നണികളും തങ്ങള്‍ക്ക് മുന്നില്‍ തുല്യരെന്നും കെസിബിസി സൂചിപ്പിച്ചു.
ദളിത് ക്രൈസ്തവര്‍ക്ക് സംവരണം വേണമെന്നും ആവശ്യം. മതസാംസ്‌കാരിക സാഹചര്യങ്ങള്‍ അനുസരിച്ച് സമാധാനപൂര്‍വം മുന്നേറാന്‍ എല്ലാവര്‍ക്കും അവസരം ലഭിക്കണം. മതേതരമൂല്യങ്ങള്‍ക്ക് ഒട്ടും കുറവ് വരുത്തരുത്. മലയോര കര്‍ഷകരുടെ കൃഷിക്കും സ്വത്തിനും സംരക്ഷണം വേണം. കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും അവകാശങ്ങള്‍ സംബന്ധിച്ചും കത്തോലിക്ക് ബിഷപ്പ് കൗണ്‍സില്‍ ആവശ്യമുന്നയിച്ചു.
ക്രൈസ്തവരുടെ ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. പിന്നാക്ക വിഭാഗങ്ങളുടെ സംവരണ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കരുത്. കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും സംരക്ഷണം ഉറപ്പാക്കണം. നിയമനങ്ങളില്‍ സുതാര്യത വേണം. യുവജനങ്ങള്‍ക്ക് തൊഴില്‍ അവസരം നല്‍കണം. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭ്യമാക്കണമെന്നും കെസിബിസി.
Story Highlights -kcbc, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here