നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ

സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ. മത്സര ചിത്രം തെളിഞ്ഞതോടെ സംസ്ഥാനത്തെമ്പാടുമായി ഇന്ന് കൂടുതൽ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചേക്കും.
പ്രചാരണം നേരത്തെ ആരംഭിക്കാനായ ഇടതുമുന്നണി, തങ്ങളുടെ സ്ഥാനാർത്ഥികളുടെ പത്രികാ സമർപ്പണം ഏറെക്കുറെ പൂർത്തിയാക്കി. ഇന്നും നാളെയുമായി യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രികകൾ സമർപ്പിക്കും. ശനിയാഴ്ച രാവിലെ 11 മണി മുതൽ സൂക്ഷ്മപരിശോധന ആരംഭിക്കും. മാർച്ച് 22 വൈകീട്ട് മൂന്ന് മണിവരെ നാമനിർദേശ പത്രികകൾ പിൻവലിക്കാനും അവസരമുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here