Advertisement

ഓസ്കർ പ്രഖ്യാപിക്കാൻ എന്ത് യോഗ്യത ; പ്രിയങ്ക ചോപ്രയെ വിമർശിച്ച് ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

March 18, 2021
6 minutes Read

നടി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജോനാസും ചേർന്ന് ഓസ്കർ നാമനിർദ്ദേശ പട്ടിക പ്രഖ്യാപിച്ചതിൽ അതൃപ്തി രേഖപ്പെടുത്തി ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ പീറ്റർ ഫോർഡ്. ”നിങ്ങൾ രണ്ടുപേരോടും എനിക്ക് ബഹുമാനക്കുറവില്ല, എന്നാൽ ഓസ്കർ നാമനിർദ്ദേശ പട്ടിക പ്രഖ്യാപിക്കാൻ എന്ത് യോഗ്യത” എന്നായിരുന്നു പീറ്ററിന്റെ ചോദ്യം.

തൊട്ടു പിന്നാലെ മറുപടിയുമായി പ്രിയങ്ക രംഗത്തെത്തി. ”എന്റെ യോഗ്യതയെക്കുറിച്ചുള്ള നിങ്ങളുടെ ചിന്ത ഞാൻ ഇഷ്ടപ്പെടുന്നു. ഇത് ഞാൻ അഭിനയിച്ച 60 ലേറെ ചിത്രങ്ങളുടെ പട്ടികയാണ്” പ്രിയങ്ക കുറിച്ചു.

തിങ്കളാഴ്‌ചയാണ് പ്രിയങ്കയും നിക്കും ചേർന്ന് ഓസ്കാർ പട്ടിക പുറത്തുവിട്ടത്. മികച്ച അഡാപ്റ്റഡ് തിരക്കഥ വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ചിത്രങ്ങളിൽ പ്രിയങ്ക ചോപ്ര അഭിനയിച്ച വൈറ്റ് ടൈഗറും ഉൾപെട്ടിട്ടുണ്ട്.

Story Highlights -Priyanka Chopra Slams Aussie Journalist asked she nick Jonas were qualified enough to Announce Oscar Nominations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top