സായ് പല്ലവിയും റാണ ദഗുബതിയും പ്രധാന വേഷങ്ങളില്‍; ‘വിരാടപര്‍വം’ ടീസര്‍

സായ് പല്ലവിയും റാണ ദഗുബതിയും പ്രധാന വേഷങ്ങളിലെത്തുന്ന വിരാട പര്‍വം തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ പുറത്ത്. 90കള്‍ കഥാപശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നക്‌സലേറ്റുകളുടെ ജീവിതമാണ് പറയുന്നത്. തെലങ്കാനയിലെ നക്‌സലേറ്റായ സഖാവ് രാവണ്ണ എന്ന ഡോ. രവി ശങ്കറിനെ റാണ ചിത്രത്തില്‍ അവതരിപ്പിക്കുന്നു.
രാവണ്ണയുടെ കവിതകള്‍ വായിച്ച് അദ്ദേഹവുമായി പ്രണയത്തിലാകുന്ന സായ് പല്ലവിയുടെ കഥാപാത്രം അദ്ദേഹത്തെ തേടിച്ചെല്ലുന്നതാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ ഇവരെ കൂടാതെ നന്ദിത ദാസ്, പ്രിയാമണി, നിവേദ പെതുരാജ്, നവീന്‍ ചന്ദ്ര എന്നിവരും അഭിനയിക്കുന്നു. ചിത്രം ഏപ്രില്‍ 30ന് റിലീസ് ചെയ്യും.
ചിത്രത്തിന്റെ രചനയും സംവിധാനവും വേണു ഉഡുഗുലയാണ്. സുരേഷ് പ്രൊഡക്ഷന്‍സ്, എസ്എല്‍വി സിനിമാസ് എന്നീ ബാനറില്‍ സുധാകര്‍ ചെറുകുറിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഡാനി സാലൊ, ദിവാകര്‍ മണി. എഡിറ്റ്- ശ്രീകര്‍ പ്രസാദ്. സംഗീതം- സുരേഷ് ബൊബ്ബിളി. സംഘട്ടനം- പീറ്റര്‍ ഹെയ്ന്‍, സ്റ്റെഫാന്‍ റിഷ്റ്റര്‍. നേരത്തെ ചിത്രതതിലെ ക്യാരക്റ്റര്‍ പോസ്റ്ററുകളും ഷൂട്ടിംഗ് വിഡിയോകളും വെെറലായിരുന്നു.
Story Highlights -sai pallavi, rana dagubati, priya mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here