അധികാരത്തില്‍ എത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ല; അസമില്‍ അഞ്ചിന ഉറപ്പുമായി രാഹുല്‍

അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ അഞ്ചിന ഉറപ്പുമായി രാഹുല്‍ ഗാന്ധി. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നും രാഹുല്‍.
5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വീട്ടമ്മമാര്‍ക്ക് 2000 രൂപ വീതം നല്‍കും. 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും. തേയില തൊഴിലാളികള്‍ക്ക് കൂലി 365 രൂപയായി ഉയര്‍ത്തും. ബിജെപി സര്‍ക്കാര്‍ തേയില തൊഴിലാളികള്‍ക്ക് 351 രൂപ നല്‍കുമെന്ന് പ്രഖ്യാപനം നടത്തിയിട്ട് ഇപ്പോള്‍ നല്‍കുന്നത് 167 രൂപയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
ദിബ്രുഗഡില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. രണ്ട് ദിവസത്തെ പ്രചാരണത്തിനായാണ് രാഹുല്‍ ഗാന്ധി അസമില്‍ എത്തിയത്. അസമിന്റെ പ്രതീക്ഷകളും ആശങ്കകളും കേള്‍ക്കാന്‍ തങ്ങളുണ്ടെന്ന ഉറപ്പുമായാണ് പ്രചാരണം.
Story Highlights -rahul gandhi, assam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here