കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ഇനിയും നിയമ നടപടികളുണ്ടാകും: മുഖ്യമന്ത്രി

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഇനിയും നിയമ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അന്വേഷണ ഏജന്‍സിയിലെ ചില ഉദ്യോഗസ്ഥര്‍ വഴിവിട്ട് കാര്യങ്ങള്‍ നീക്കുകയാണ്. ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ അവര്‍ ചെയ്യുകയാണ്. അതിനാലാണ് നിയമ നടപടികളിലേക്ക് പോകുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ഇനിയും നിയമനടപടികളുണ്ടാകും. തുടര്‍ നടപടികളുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തെറ്റായ വഴിയിലേക്ക് പോയപ്പോഴാണ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. സ്വര്‍ണക്കടത്ത് നടത്തിയതാര്? അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആര്? എവിടെയൊക്കെ സ്വര്‍ണം എത്തിച്ചേര്‍ന്നു? എന്നീ കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം നടക്കണം. അതിന് പറ്റിയ ഏജന്‍സികളെ ഏല്പിക്കണം എന്നാണ് പ്രധാനമന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടത്. അതിന്റെ ഭാഗമായി എന്‍ഐഎ വന്നു. കാര്യങ്ങള്‍ അന്വേഷിച്ചു. ആ അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നതെന്ന് ഞാന്‍ പറഞ്ഞിരുന്നു.
ഒരു ഘട്ടംവരെ അന്വേഷണ ഏജന്‍സികള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പരസ്യമായി പിന്താങ്ങുന്ന നിലപാടിലായിരുന്നു. എന്നാല്‍ നമ്മുടെ നാട്ടിലുള്ള ചിലര്‍ ആഗ്രഹിക്കുന്ന കുറെ കാര്യങ്ങളുണ്ട്. അതിന്റെ ഭാഗമായുള്ള പ്രചാരണങ്ങളുണ്ട്. അത് വന്നപ്പോള്‍ ചില ഇടപെടലുകളുണ്ടായി. അതില്‍ കേന്ദ്ര ഭരണ കക്ഷികൂടി പങ്കാളിയായപ്പോള്‍ ചില ഉദ്യോഗസ്ഥന്മാരെ അതിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞു. ഉദ്യോഗസ്ഥന്മാര് പല തരക്കാര്‍ ഉണ്ടാകുമല്ലോ? അങ്ങനെയുള്ള ആളുകള്‍ ചില കാര്യങ്ങള്‍ തെറ്റായി അന്വേഷണ ഏജന്‍സിയെക്കൊണ്ട് ചെയ്യിക്കാന്‍ പുറപ്പെട്ടപ്പോളാണ് ഇടപെട്ടത്.
Read Also : കേന്ദ്ര അന്വേഷണ ഏജന്‍സികളെ ചിലര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി
അന്വേഷണം തെറ്റായ വഴിയിലേക്ക് നീങ്ങുന്ന പ്രകടമായ അവസ്ഥ വന്നപ്പോള്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. കത്ത് അയച്ചതിനുശേഷം അന്വേഷണ ഏജന്‍സികള്‍ തോന്നിയതുപോലെ ഇടപെടുന്ന കാര്യത്തില്‍ മാറ്റം വന്നു. പിന്നീട് അത് വന്നത് തെരഞ്ഞെടുപ്പ് അടുത്ത കാലത്താണ്. ഇപ്പോള്‍ വീണ്ടും അത് സജീവമാകുന്നുണ്ട്. ഇപ്പോള്‍ അന്വേഷണ ഏജന്‍സിയിലെ ചില ഉദ്യോഗസ്ഥര്‍ വഴിവിട്ട് കാര്യങ്ങള്‍ നീക്കുകയാണ്. ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ അവര്‍ ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights -cm pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here